---
title: "മലപ്പുറത്ത് വൻ സ്ഫോടക ശേഖരം പിടികൂടി"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195561/malappuram"
published_at: "2024-03-30T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607b162d5fbb_IMG-20240330-WA0011.jpg"
keywords: []
---

# മലപ്പുറത്ത് വൻ സ്ഫോടക ശേഖരം പിടികൂടി

> **Lead Summary:** **മലപ്പുറം**: വളാഞ്ചേരിയിൽ വൻ സ്ഫോടക ശേഖരം പിടികൂടി നാല് പേർ കസ്റ്റഡിയിൽ. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും പിടികൂടി. അൽപസമയം മുമ്പാണ് വാർത്ത പുറത്തുവന്നത്.എന്തിനാണ് സാധനങ്ങൾ കൊണ്ടുവന്നതെന്നതിനെ കുറിച്ച് വ്യക്തമല്ല. മലപ്പുറം എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്. നാല് പേരെ ചോദ്യം ചെയ്യുകയാണ്.

## Article Content

**മലപ്പുറം**: വളാഞ്ചേരിയിൽ വൻ സ്ഫോടക ശേഖരം പിടികൂടി നാല് പേർ കസ്റ്റഡിയിൽ. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും പിടികൂടി. അൽപസമയം മുമ്പാണ് വാർത്ത പുറത്തുവന്നത്.എന്തിനാണ് സാധനങ്ങൾ കൊണ്ടുവന്നതെന്നതിനെ കുറിച്ച് വ്യക്തമല്ല. മലപ്പുറം എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്. നാല് പേരെ ചോദ്യം ചെയ്യുകയാണ്.

ജലാറ്റിൻ സ്റ്റിക്ക് 1124, ഡിറ്റനേറ്റർ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റർ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഒരു മണിക്കൂറിനകം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195561/malappuram)