---
title: "#thalasserry | ചാനൽ ചർച്ചക്കിടെ ഡിവൈഎഫ്ഐ അക്രമം"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195565/thalassery"
published_at: "2024-03-30T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607b389ac9c6_WhatsApp_Image_2024-03-30_at_11.34.18_AM.jpeg"
keywords: []
---

# #thalasserry | ചാനൽ ചർച്ചക്കിടെ ഡിവൈഎഫ്ഐ അക്രമം

> **Lead Summary:** **തലശ്ശേരി: **ചാനൽ ചർച്ചക്കിടെ ഡി വൈ എഫ് ഐ അക്രമം. യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി വി വി ഷുഹൈബിന് പരിക്കേറ്റു. ഇയാളെ ഇന്ദിരാഗാഡി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് ഷോൾഡറിനും ദേഹത്തുമാണ് മർദ്ദനമേറ്റത്‌. ഇടിക്കട്ട കൊണ്ടും കൈയിൽ കരുതിയ വടികൊണ്ടുമാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.

## Article Content

**തലശ്ശേരി: **ചാനൽ ചർച്ചക്കിടെ ഡി വൈ എഫ് ഐ അക്രമം. യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി വി വി ഷുഹൈബിന് പരിക്കേറ്റു. ഇയാളെ ഇന്ദിരാഗാഡി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് ഷോൾഡറിനും ദേഹത്തുമാണ് മർദ്ദനമേറ്റത്‌. ഇടിക്കട്ട കൊണ്ടും കൈയിൽ കരുതിയ വടികൊണ്ടുമാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.

മാതൃഭൂമി ചാനൽ സംഘടിപ്പിച്ച നമ്മുടെ ചിഹ്നം ചർച്ചക്കിടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പോകാൻ അനുവദിക്കില്ലെന്ന് ഡി. വൈ എഫ് ഐ പ്രവർത്തകർ പറയുകയും ചർച്ച അലങ്കോലപ്പെടുത്തുകയുമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എൻ അഷറഫ് പറഞ്ഞു. ബഹളത്തിനിടയിൽ ചർച്ച നിർത്തിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195565/thalassery)