---
title: "#wayanad |  കെ സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കെ മുരളീധരൻ"
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195587/wayanad"
published_at: "2024-03-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607c4049e513_WhatsApp_Image_2024-03-30_at_1.19.03_PM.jpeg"
keywords: []
---

# #wayanad |  കെ സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കെ മുരളീധരൻ

> **Lead Summary:** **തൃശ്ശൂർ: **ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കോൺഗ്രസ് നേതാവും തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ.രാഹുൽ ഗാന്ധിയെ പാർലമെന്‍റിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. വയനാട്ടിൽ സുരേന്ദ്രന് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും അടുത്ത നിയമസഭയിലും തോൽക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തൃശ്ശൂർ: **ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കോൺഗ്രസ് നേതാവും തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ.രാഹുൽ ഗാന്ധിയെ പാർലമെന്‍റിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. വയനാട്ടിൽ സുരേന്ദ്രന് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും അടുത്ത നിയമസഭയിലും തോൽക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രൻ തോൽക്കാൻ വേണ്ടിയാണ് ബി ജെ പി ദേശീയ നേതൃത്വം സ്ഥാനാർഥിയാക്കിയത്. അതിന്‍റെ എല്ലാ സങ്കടവും അദ്ദേഹത്തിന്‍റെ മുഖത്ത് കാണാം. മണിപ്പൂർ വിഷയത്തെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമെന്നാണ് ബി ജെ പി പറയുന്നത്. കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്. ഇത്തരം ആശങ്കകൾ അവർ പ്രകടിപ്പിക്കുന്നുണ്ട്. യു ഡിഎഫും കോൺഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസത്തെ സംരക്ഷിക്കുന്ന നിയമങ്ങളാണെന്നും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടം കോൺ​ഗ്രസ് നടത്തുമെന്നും അതിൽ രാജ്യത്തെ മുഴുവൻ മതേതരവാദികളും പിന്തുണക്കണമെന്നും കെ  മുരളീധരൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195587/wayanad)