---
title: "# UDF |  സ്ഥാനാർത്ഥിക്കെതിരായ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം: യു.ഡി.എഫ് പരാതി നൽകി "
english_title: " UDF files complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195623/udf-files-complaint"
published_at: "2024-03-30T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607e54e64e2d_images_(24).jpeg"
keywords: []
---

# # UDF |  സ്ഥാനാർത്ഥിക്കെതിരായ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം: യു.ഡി.എഫ് പരാതി നൽകി 

> **Lead Summary:** **കണ്ണൂർ:** ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സി.പി.എം സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നതിനെതിരെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.

## Article Content

**കണ്ണൂർ:** ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സി.പി.എം സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നതിനെതിരെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.

സി.പി.എമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും കെ. സുധാകരൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വക്രീകരിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം കൃത്രിമ വീഡിയോ സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് കെ. സുധാകരനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനും പൊതുജനമധ്യത്തിൽ അപമാനിക്കുന്നതിന് വേണ്ടി സി.പി.എം ബോധപൂർവ്വം നടത്തുന്ന ശ്രമമാണ്.

വാർത്താസമ്മേളനത്തിലും അഭിമുഖത്തിലും മറ്റും കെ. സുധാകരൻ നടത്തിയിട്ടുള്ള പരാമർശങ്ങളെയും ഇത്തരത്തിൽ വക്രീകരിച്ച് വ്യാപകമായി സി.പി.എം ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടുകൂടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സി.പി.എം നടത്തുന്നത്. ഇത്തരത്തിൽ വ്യാജമായി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഇലക്ടറൽ ഓഫീസർക്ക് നൽകിയ പരാതിയിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195623/udf-files-complaint)