---
title: "#accident  |  ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ മരിച്ചു "
english_title: "car accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195634/car-accident"
published_at: "2024-03-30T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607eb206a897_Picsart_24-03-30_16-05-40-604.jpg"
keywords: []
---

# #accident  |  ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ മരിച്ചു 

> **Lead Summary:** **ഇരിട്ടി: **ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി 'സ്പൈസ് ഇന്ത്യ' റബർ വ്യാപാര സ്‌ഥാപനം ഉടമ വാതല്ലൂർ വി.വി.മാത്യുവിൻ്റെ മകൻ പ്രെയ്‌സ് മാത്യു വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ സ്പൈസ് ഇന്ത്യാ അക്കൗണ്ടന്റന്റ് നിധിനെ മംഗ്ളൂരു എ.ജെ.മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണി ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി: **ബൽത്തങ്ങാടിയിൽ കാർ അപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി 'സ്പൈസ് ഇന്ത്യ' റബർ വ്യാപാര സ്‌ഥാപനം ഉടമ വാതല്ലൂർ വി.വി.മാത്യുവിൻ്റെ മകൻ പ്രെയ്‌സ് മാത്യു വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ സ്പൈസ് ഇന്ത്യാ അക്കൗണ്ടന്റന്റ് നിധിനെ മംഗ്ളൂരു എ.ജെ.മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണി ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അരുണിനെ വീട്ടിൽ കൊണ്ടാക്കുന്നതിനായി പോകുമ്പോൾ ബൽത്തങ്ങാടി - കാർക്കള റോഡിൽ ഗുരുവാനിക്കരയിൽ പ്രെയ്സ് മാത്യു ഓടിച്ച കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു. പിതാവിനൊപ്പം ബൽത്തങ്ങാടിയിൽ റബർ വ്യാപാരിയാണ് പ്രെയ്‌സ് മാത്യുവും. സംസ്കാരം ഞായർ നാലിന് ഇരിട്ടി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തൊടുപുഴ താന്നിക്കൽ കുടുംബാംഗം റോസ്. സഹോദരങ്ങൾ: പ്രിൻസ് (റബർ വ്യപാരി, ബൽത്തങ്ങാടി) പ്രിയങ്ക (യു.എസ്).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195634/car-accident)