---
title: "#Malayatur |  മലയാറ്റൂരിൽ വീണ്ടും മരണം, രണ്ട് പേർ മുങ്ങി മരിച്ചു; ഇന്ന് മൂന്നാമത്തെ മുങ്ങി മരണം"
english_title: "death in Malayatur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195639/death-in-malayatur"
published_at: "2024-03-30T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607f324875d3_Screenshot_2024-03-30-16-32-54-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Malayatur |  മലയാറ്റൂരിൽ വീണ്ടും മരണം, രണ്ട് പേർ മുങ്ങി മരിച്ചു; ഇന്ന് മൂന്നാമത്തെ മുങ്ങി മരണം

> **Lead Summary:** **ആലപ്പുഴ:** മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്.

## Article Content

**ആലപ്പുഴ:** മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്.

മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ച് പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചു.  രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195639/death-in-malayatur)