---
title: "ആവശ്യക്കാരൻ വിളിച്ചാൽ മദ്യം എത്തിക്കും; 'ഹണി അലി' പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195668/arrested"
published_at: "2024-03-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66081b86b759c_n5960662641711807254773e1a599658fd9cdf4f06ca24862b0f8ab9b6c24cd2cdbc81e3c46605f735646f2.jpg"
keywords: []
---

# ആവശ്യക്കാരൻ വിളിച്ചാൽ മദ്യം എത്തിക്കും; 'ഹണി അലി' പിടിയിൽ

> **Lead Summary:** **കൊച്ചി: **13.5 ലിറ്റര്‍ മദ്യവുമായി ഹണി അലി എന്ന വിളിപേരില്‍ അറിയപ്പെടുന്ന അലി ഹൈദ്രോസ് കാരിക്കോട് എക്സൈസ് പിടിയിലായി. ഫോണ്‍ വിളിച്ചാല്‍ ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുത്താണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ്, പൊലീസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ വ്യാജ നമ്ബര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. 

## Article Content

**കൊച്ചി: **13.5 ലിറ്റര്‍ മദ്യവുമായി ഹണി അലി എന്ന വിളിപേരില്‍ അറിയപ്പെടുന്ന അലി ഹൈദ്രോസ് കാരിക്കോട് എക്സൈസ് പിടിയിലായി. ഫോണ്‍ വിളിച്ചാല്‍ ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുത്താണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ്, പൊലീസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ വ്യാജ നമ്ബര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. 

ഇയാളുടെ പക്കല്‍ നിന്നും 13.5 ലിറ്റര്‍ മദ്യവും, ഹോണ്ട ഡിയോ സ്‌കൂട്ടര്‍, മദ്യ വില്‍പ്പന നടത്തി കിട്ടിയ 3000 രൂപ എന്നിവ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ബി രഞ്ചുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195668/arrested)