---
title: "മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും"
english_title: "Mattanur hss Gandi statue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19567/mattanur-hss-gandi-statue"
published_at: "2022-01-07T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7af09cd02f_images - 2022-01-07T083919.203.jpeg"
keywords: []
---

# മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും. ഫെബ്രുവരി 27-ന് രാവിലെ 10-ന് ഗാന്ധിജിയുടെ മകൻ മണിലാലിന്റെ പൗത്രൻ തുഷാർ ഗാന്ധിപ്രതിമ അനാവരണം ചെയ്യും. ഗാന്ധിസദസ്സ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി., കെ.കെ. ശൈലജ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

## Article Content

മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും. ഫെബ്രുവരി 27-ന് രാവിലെ 10-ന് ഗാന്ധിജിയുടെ മകൻ മണിലാലിന്റെ പൗത്രൻ തുഷാർ ഗാന്ധിപ്രതിമ അനാവരണം ചെയ്യും. ഗാന്ധിസദസ്സ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി., കെ.കെ. ശൈലജ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗാന്ധിലയം എന്ന പേരിൽ ഈ മാസം ഏഴുമുതൽ വിവിധ പരിപാടികൾ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഏഴിന് ഉച്ചയ്ക്ക് 1.30-ന് ഗാന്ധിമാർഗം ലോഗോ പ്രകാശനം, ടീസർ പ്രദർശനം, ഗാന്ധിവചന വിളംബരം എന്നിവ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. എട്ടിന് സമൂഹരക്തദാനം നടത്തും. കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19567/mattanur-hss-gandi-statue)