---
title: "ബിജെപി പ്രകടനപത്രിക സമിതിയെ പ്രഖ്യാപിച്ചു; അനിൽ ആന്റണിയും പട്ടികയിൽ"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195687/bjp"
published_at: "2024-03-30T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66082838e0e50_n5960763781711810459110f344616526c134dabadad952b7243d32e143e398d7332b982486ef4ea71b53b2.jpg"
keywords: []
---

# ബിജെപി പ്രകടനപത്രിക സമിതിയെ പ്രഖ്യാപിച്ചു; അനിൽ ആന്റണിയും പട്ടികയിൽ

> **Lead Summary:**  **ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക തയാറാക്കാനുള്ള സമിതിയെ ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. 27 അംഗ സമിതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നയിക്കും. 

## Article Content

 **ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക തയാറാക്കാനുള്ള സമിതിയെ ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. 27 അംഗ സമിതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നയിക്കും. 

കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍ കണ്‍വീനറും പിയുഷ് ഗോയല്‍ കോ-കണ്‍വീനറായും പ്രവർത്തിക്കും. കൂടാതെ മധ്യപ്രദേശ്, അസം, ഛത്തീസ്ഗഡ്,ഗുജറാത്ത് എന്നീ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. 

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, അര്‍ജുന്‍ മുണ്ടെ എന്നിവരും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണി, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും സമിതിയില്‍ അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195687/bjp)