---
title: "യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195704/dead"
published_at: "2024-03-30T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66083a88bfc94_n596095302171181521634291f47e83d22c3c91c80185a7790fb4ae788447d7b4687f7d1287ece389f66afa.jpg"
keywords: []
---

# യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല പ്ലാമൂട്ടുക്കട എറിച്ചെല്ലൂർ ഊരാളിവിള വീട്ടില്‍ അനീഷ് ആണ് മരിച്ചത്. സുഹൃത്തു വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ചിരുന്നു. വീട് സജ്ജീകരിച്ച ശേഷം ഇവർ സംഘം ചേർന്നു മദ്യപിച്ചു. ഇന്നലെ രാത്രിയാണ് ആഘോഷമുണ്ടായത്. 

## Article Content

**തിരുവനന്തപുരം: **യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല പ്ലാമൂട്ടുക്കട എറിച്ചെല്ലൂർ ഊരാളിവിള വീട്ടില്‍ അനീഷ് ആണ് മരിച്ചത്. സുഹൃത്തു വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ചിരുന്നു. വീട് സജ്ജീകരിച്ച ശേഷം ഇവർ സംഘം ചേർന്നു മദ്യപിച്ചു. ഇന്നലെ രാത്രിയാണ് ആഘോഷമുണ്ടായത്. 

അതിനു ശേഷം എല്ലാവരും പിരിഞ്ഞു. പിന്നാലെയാണ് അനീഷിനെ ഈ വാടക വീടിന്റെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ ഇന്നു കണ്ടെത്തിയത്. അനീഷ് രാത്രിയില്‍ വീട്ടില്‍ എത്തിയില്ല. ഇന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊഴിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. റാഫേല്‍- ലീല ദമ്ബതികളുടെ മകനാണ് അനീഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195704/dead)