---
title: "ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിൽ 41 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195705/arrested"
published_at: "2024-03-30T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66083b555109b_n596095918171181536030638aa8f978a28712f0bceeb17841232579687a49de1495b682c7c57f809d6da55.jpg"
keywords: []
---

# ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിൽ 41 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **വടകരയില്‍ ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്ബ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ് അറസ്റ്റിലായത്. 

## Article Content

**കോഴിക്കോട്: **വടകരയില്‍ ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്ബ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ് അറസ്റ്റിലായത്. 

ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന്‍ കെണിയില്‍പ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195705/arrested)