---
title: "ബിജെപി പോസ്റ്ററിൽ മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസ് എംഎൽഎയും; ജെഡിഎസ് കേരള ഘടകം വെട്ടിൽ"
english_title: "Jds Kerala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195711/jds-kerala"
published_at: "2024-03-30T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66084469d14a0_n5961012561711817580650af008f13dfe5b6948115a2487eaec607b21feb14d6ae936f398082e87828a933.jpg"
keywords: []
---

# ബിജെപി പോസ്റ്ററിൽ മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസ് എംഎൽഎയും; ജെഡിഎസ് കേരള ഘടകം വെട്ടിൽ

> **Lead Summary:** **ബംഗളൂരു: **ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെ.ഡി-എസ് നേതാക്കളായ മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യൂ ടി. തോമസ് എം.എല്‍.എയും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. സി.എൻ. മഞ്ജുനാഥിന് വോട്ടഭ്യർഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പമാണ് കേരളത്തിലെ ജെ.ഡി.എസ് നേതാക്കളാണുള്ളത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും നിലവില്‍ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.

## Article Content

**ബംഗളൂരു: **ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെ.ഡി-എസ് നേതാക്കളായ മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യൂ ടി. തോമസ് എം.എല്‍.എയും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. സി.എൻ. മഞ്ജുനാഥിന് വോട്ടഭ്യർഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പമാണ് കേരളത്തിലെ ജെ.ഡി.എസ് നേതാക്കളാണുള്ളത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും നിലവില്‍ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.

ബി.ജെ.പിയുമായി സഖ്യംചേരാനുള്ള ദേവഗൗഡയുടെ ഏകപക്ഷീയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജെ.ഡി-എസ് കേരള ഘടകം ദേശീയ കമ്മിറ്റിയില്‍നിന്ന് മാറി നിന്നിരുന്നു. ഇതിനിടെ, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. നാണുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സമാന്തര നീക്കവും നടത്തി. സി.കെ. നാണു അടക്കമുള്ളവരെ പുറത്താക്കിയ ദേവഗൗഡ, മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയുമടങ്ങുന്ന കേരളഘടകത്തെ പാർട്ടിയുടെ ഭാഗമായിത്തന്നെ കണ്ടു. 

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കാൻ കൃഷ്ണൻകുട്ടി ഇടതു മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതുമില്ല. ജെ.ഡി-എസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ കേരള ഘടകം സ്വതന്ത്രമായി നില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയതലത്തിലെ ഭാരവാഹിത്വം കേരള അംഗങ്ങള്‍ രാജിവെക്കാൻ തീരുമാനിച്ചപ്പോഴും മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും ദേശീയ ഭാരവാഹിത്വത്തില്‍തന്നെ തുടർന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പ്രചാരണ പോസ്റ്റില്‍ ഇരുവരും ഇടം പിടിച്ചത്. കേരളത്തിലെ എല്‍.ഡി.എഫ് സർക്കാറിനു തന്നെ വലിയ തിരിച്ചടി ബി.ജെ.പിയുടെ ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. എന്നാല്‍, ഈ പോസ്റ്ററിനെ കുറിച്ച്‌ ജെ.ഡി.എസ് കേരള ഘടകം പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195711/jds-kerala)