---
title: "നന്‍മ എട്ടാം വാര്‍ഷികാഘോഷവും   കുടുംബ സംഗമവും ജനുവരി 9 ന്   പഴശ്ശി വെളിയമ്പ്ര ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍"
english_title: "Nanma 8th year anniversary family reunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19573/nanma-8th-year-anniversary-family-reunion"
published_at: "2022-01-07T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7bde41a0fa_Picsart_22-01-07_09-40-44-269.jpg"
keywords: []
---

# നന്‍മ എട്ടാം വാര്‍ഷികാഘോഷവും   കുടുംബ സംഗമവും ജനുവരി 9 ന്   പഴശ്ശി വെളിയമ്പ്ര ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍

> **Lead Summary:** ഇരിട്ടി: ജനകീയ കൂട്ടായ്മകളും സേവന സന്നദ്ധതയും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയും സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മകളൊരുക്കിയും ഇരിട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ സൊസെറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ജനുവരി 9 ന് ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ വെളിയമ്പ്ര പഴശി ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

ഇരിട്ടി: ജനകീയ കൂട്ടായ്മകളും സേവന സന്നദ്ധതയും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയും സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മകളൊരുക്കിയും ഇരിട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ സൊസെറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ജനുവരി 9 ന് ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ വെളിയമ്പ്ര പഴശി ഡാം സൈറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച്ചരാവിലെ 9.30 ന് ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്യും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു ചിറ്റാരിപറമ്പ് മുഖ്യപ്രഭാഷണം നടത്തും. കലാ സാംസ്‌കാരിക മേഖലകളിലെ സുപ്രസിദ്ധ പ്രതിഭകള്‍ക്കുള്ള ഉപഹാര വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സണ്ണി തോട്ടപ്പള്ളി, കെ.ടി. അബ്ദുള്ള, എം.പി. മനോഹരന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, ഡോ. ബിനീസ് ജോസഫ്, കെ.ടി. ദിനേശന്‍,എന്നിവര്‍ സംസാരിക്കും. കലാ-സാഹിത്യ - സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ നന്‍മ ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.മോഹനന്‍, വി.എം. നാരായണന്‍, ഹരീന്ദ്രന്‍ പുതുശേരി, കെ.സുരേശന്‍ മാസ്റ്റര്‍, വി.പി.സതീശന്‍, സിനോജ് മാക്‌സ്, ബാബു സി.കീഴൂര്‍, പി.കെ.മുസ്തഫ ഹാജി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19573/nanma-8th-year-anniversary-family-reunion)