---
title: "#Liquor | മതിയായ രേഖകളില്ല: മദ്യവും പണവും പിടികൂടി "
english_title: "Liquor and cash seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195775/liquor-and-cash-seized"
published_at: "2024-03-31T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608f632243d0_rupee_shutterstock_1035119998-770x433.jpg"
keywords: []
---

# #Liquor | മതിയായ രേഖകളില്ല: മദ്യവും പണവും പിടികൂടി 

> **Lead Summary:** **കണ്ണൂർ: **ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, പൊലീസ് എന്നിവര്‍ മദ്യവും പണവും പിടിച്ചെടുത്തു. ജില്ലയിലെ അഞ്ചിടങ്ങളില്‍ നിന്നായാണ് മതിയായ രേഖകളില്ലാതെ കൈവശം വെച്ച് യാത്ര ചെയ്തവരില്‍ നിന്നും 8,52,540/-രൂപയും അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും രേഖകളില്ലാതെ കൊണ്ടുപോയ മൊബൈല്‍ ഫോണുകളും പിടികൂടിയത്.

## Article Content

**കണ്ണൂർ: **ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, പൊലീസ് എന്നിവര്‍ മദ്യവും പണവും പിടിച്ചെടുത്തു. ജില്ലയിലെ അഞ്ചിടങ്ങളില്‍ നിന്നായാണ് മതിയായ രേഖകളില്ലാതെ കൈവശം വെച്ച് യാത്ര ചെയ്തവരില്‍ നിന്നും 8,52,540/-രൂപയും അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും രേഖകളില്ലാതെ കൊണ്ടുപോയ മൊബൈല്‍ ഫോണുകളും പിടികൂടിയത്.

തുടര്‍ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിശ്ചിത പരിധിയില്‍ കവിഞ്ഞ തുകയുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വെക്കേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195775/liquor-and-cash-seized)