---
title: "#Bank| ബാങ്ക് ഓഫ് ബറോഡയുടെ പാടിയോട്ടുചാൽ ശാഖ പ്രവർത്തനം അരംഭിച്ചു "
english_title: "Bank of Baroda "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195789/bank-of-baroda"
published_at: "2024-03-31T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608fe10305bd_Screenshot_2024-03-31-11-36-40-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Bank| ബാങ്ക് ഓഫ് ബറോഡയുടെ പാടിയോട്ടുചാൽ ശാഖ പ്രവർത്തനം അരംഭിച്ചു 

> **Lead Summary:** **കണ്ണൂർ: **ബാങ്ക് ഓഫ് ബറോഡയുടെ പാടിയോട്ടുചാൽ ശാഖ പ്രവർത്തനം അരംഭിച്ചു. പാടിയോട്ടുചാൽ ബാങ്ക് സെൻ്ററിലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ഓഫ് ബറോഡ ജെനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയൺ റീജണൽ മാനേജർ ബി. കണ്ണൻ, ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന ദേവാലയ അസിസ്റ്റൻ്റ് വികാരി ഫാ. അമൽ തൈപ്പറമ്പിൽ, ഡെപ്യൂട്ടി റീജണൽ മാനേജർ ആശ കുറുപ്പ്, ബ്രാഞ്ച് മാനേജർ എ.വി. നിഖിൽ ക്യഷ്ണൻ, ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡൻ്റ് റോയി ആന്ത്രോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂണിറ്റ് പ്രസിഡൻ്റ് കെ. ലക്ഷ്മണൻ, അബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **ബാങ്ക് ഓഫ് ബറോഡയുടെ പാടിയോട്ടുചാൽ ശാഖ പ്രവർത്തനം അരംഭിച്ചു. പാടിയോട്ടുചാൽ ബാങ്ക് സെൻ്ററിലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ഓഫ് ബറോഡ ജെനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയൺ റീജണൽ മാനേജർ ബി. കണ്ണൻ, ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന ദേവാലയ അസിസ്റ്റൻ്റ് വികാരി ഫാ. അമൽ തൈപ്പറമ്പിൽ, ഡെപ്യൂട്ടി റീജണൽ മാനേജർ ആശ കുറുപ്പ്, ബ്രാഞ്ച് മാനേജർ എ.വി. നിഖിൽ ക്യഷ്ണൻ, ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡൻ്റ് റോയി ആന്ത്രോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂണിറ്റ് പ്രസിഡൻ്റ് കെ. ലക്ഷ്മണൻ, അബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കൈതപ്രം ദാമോദരൻ നമ്പൂതിരി, ഫാ. അമൽ തൈപ്പറമ്പിൽ, മഴവിൽ മനോരമ ജൂനിയർ സൂപ്പർ ഫോർ റിയാലിറ്റി ഷോ ഫെയിം ബന്ദ്രീനാഥ്, കെട്ടിട ഉടമ അബിൻ ജോസഫ്, അഡ്വ. അനിൽ മാത്യു എന്നിവരെ ആദരിച്ചു. മികച്ച കർഷകരെ പ്രോൽസാഹിപ്പിക്കുക എന്ന ബാങ്കിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമായി മികച്ച ക്ഷീര കർഷകയായ ബിന്ദു മാത്യു, വനിത കർഷക മിനി സണ്ണി, യുവകർഷകൻ ടൈറ്റസ് കോക്കാട്ടുമുണ്ടയിൽ, സമ്മിശ്ര കർഷകൻ പീറ്റർ ജോസഫ് എന്നിവരെ പൊന്നാടയണിയിച്ചാദരിക്കുകയും ഫലവൃക്ഷതൈകൾ നൽകുകയും ചെയ്തു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചെറുപുഴ പാലിയേറ്റീവ് കെയർ യൂണിറ്റുമായി ബന്ധപ്പെട്ട് മൂന്ന് വീൽചെയറുകളും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195789/bank-of-baroda)