---
title: "#cropping | സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് "
english_title: "Integrated vegetable cropping"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195792/integrated-vegetable-cropping"
published_at: "2024-03-31T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608ff648af22_IMG-20240331-WA0007.jpg"
keywords: []
---

# #cropping | സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് 

> **Lead Summary:** **തലശ്ശേരി: **സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പിന് തുടക്കമായി. വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടത്തിയത്.

## Article Content

**തലശ്ശേരി: **സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പിന് തുടക്കമായി. വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടത്തിയത്.

വടക്കുമ്പാട് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വടക്കുമ്പാട് പതിനാറാം വാർഡിൽ പരേത്ത് താഴെ വയലിലെ 60 സെൻ്റ് സ്ഥലത്താണ് സ്ത്രീകളുടെയും പുരുഷൻമാരുടെയും ഉൾപ്പെടെ കൂട്ടായ്മയിൽ കൃഷി നടത്തിയത്. നാലാം ഘട്ട വിളവെടുപ്പാണ് നടത്തിയത്. ചീര, വെള്ളരി, വെണ്ട, പയർ, പൊട്ടിക്ക, കയ്പ തുടങ്ങിയവയെല്ലാം ജൈവീയമായ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ഇവിടെത്തെ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയാണ്.

ചടങ്ങിൽ എ. രമേഷ് ബാബു, പയ്യമ്പള്ളി രമേശൻ, എം.പി. ശ്രീഷ, എം.സുരേന്ദ്രൻ, സുരേഷ് മാസ്റ്റർ, രവി എന്നിവരും കർഷക കൂട്ടം അംഗങ്ങളായ കെ.പി. സജിത്ത്, രമേശൻ, എൻ. ചിത്ര, ടി.പി. ഷൈമ, എം. യമുന, കമല തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195792/integrated-vegetable-cropping)