---
title: "പെൻഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യണം കെഎസ്എസ്പിഎ"
english_title: "Ksspa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195824/ksspa"
published_at: "2024-03-31T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66091f86a16bb_IMG-20240331-WA0014.jpg"
keywords: []
---

# പെൻഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യണം കെഎസ്എസ്പിഎ

> **Lead Summary:** **തിരുവനന്തപുരം** : സർവ്വീസ് പെൻഷൻ കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയായ മൂന്നാം ഗഡുവും,ക്ഷാമാശ്വാസ കുടിശ്ശികയും,പെൻഷനും കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.കുടിശ്ശിക ലഭിക്കേണ്ടതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ സത്യവാങ്മൂലം നൽകിയിട്ടുള്ളതും എന്നാൽ ആയത് വീണ്ടും നൽകണമെന്ന് നിർബന്ധിക്കുന്നത് ശരിയല്ല ഇത് പെൻഷൻകാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ്,അതില്ലാതെ തന്നെ പെൻഷൻ പരിഷ്കരണ കുടിശ്ശിക കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡോ.വി.എ.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.പി.പി.ചന്ദ്രാംഗതൻ,എം.പി.കുഞ്ഞിമൊയ്തീൻ,ജോസ് അഗസ്റ്റിൻ,കെ.സി.ജോൺ,കെ.വി.പത്മനാഭൻ,പി.ജെ.സ്കറിയ,മാത്തുക്കുട്ടി ജോസ്,ജോർജ്‌ പി.എ.,കെ.വി.കുഞ്ഞിരാമൻ,പി.സി.മറിയാമ്മ എന്നിവർ സംസാരിച്ചു.

## Article Content

**തിരുവനന്തപുരം** : സർവ്വീസ് പെൻഷൻ കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയായ മൂന്നാം ഗഡുവും,ക്ഷാമാശ്വാസ കുടിശ്ശികയും,പെൻഷനും കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.കുടിശ്ശിക ലഭിക്കേണ്ടതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ സത്യവാങ്മൂലം നൽകിയിട്ടുള്ളതും എന്നാൽ ആയത് വീണ്ടും നൽകണമെന്ന് നിർബന്ധിക്കുന്നത് ശരിയല്ല ഇത് പെൻഷൻകാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ്,അതില്ലാതെ തന്നെ പെൻഷൻ പരിഷ്കരണ കുടിശ്ശിക കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡോ.വി.എ.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.പി.പി.ചന്ദ്രാംഗതൻ,എം.പി.കുഞ്ഞിമൊയ്തീൻ,ജോസ് അഗസ്റ്റിൻ,കെ.സി.ജോൺ,കെ.വി.പത്മനാഭൻ,പി.ജെ.സ്കറിയ,മാത്തുക്കുട്ടി ജോസ്,ജോർജ്‌ പി.എ.,കെ.വി.കുഞ്ഞിരാമൻ,പി.സി.മറിയാമ്മ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195824/ksspa)