---
title: "രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു"
english_title: "Covid 19 update india jan 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19584/covid-19-update-india-jan-7"
published_at: "2022-01-07T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7caaa782dc_images - 2022-01-07T103743.133.jpeg"
keywords: []
---

# രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

> **Lead Summary:** ന്യൂഡല്‍ഹി: മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.

## Article Content

ന്യൂഡല്‍ഹി: മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.

ഇന്നലെ 1,17,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കവിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയത്. 302 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു.

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 3,71,363 ആണ്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 4,83,178 ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19584/covid-19-update-india-jan-7)