---
title: "നിരവധി ക്രിമിനൽ കേസുകളിലെ  പ്രതിയെ  കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195870/kannavam"
published_at: "2024-03-31T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66095a4bc334c_Screenshot_20240331-180812_Chrome.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിലെ  പ്രതിയെ  കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **കണ്ണവം** :നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി സ്വദേശി സൗരവ് പിലാക്കൂൽ ഹൗസ് എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. 

## Article Content

**കണ്ണവം** :നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി സ്വദേശി സൗരവ് പിലാക്കൂൽ ഹൗസ് എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. 

കണ്ണൂർ സിറ്റി  പൊലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പോക്സോ കേസ് ഉൾപ്പെടെ കണ്ണവം  പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. കണ്ണവം  ഇൻസ്പെക്ടർ ബോസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവൻ, എസ് സി പി ഒ വിജിത്ത് അത്തിക്കൽ, ബിജേഷ് തെക്കുബാടൻ, സി പി ഒ പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞു വരവേ സൗരവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച്  വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195870/kannavam)