---
title: " ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195944/election"
published_at: "2024-04-01T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a389a66be1_IMG-20240401-WA0008.jpg"
keywords: []
---

#  ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

> **Lead Summary:**  **തിരുവനന്തപുരം** : ലോക്‌സഭ തിരഞ്ഞെടുപ്പുമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് അയച്ചു. പോസ്റ്റിംഗ് ഓര്‍ഡര്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ അതത് ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

## Article Content

 **തിരുവനന്തപുരം** : ലോക്‌സഭ തിരഞ്ഞെടുപ്പുമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് അയച്ചു. പോസ്റ്റിംഗ് ഓര്‍ഡര്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ അതത് ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യണം. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ഏപ്രില്‍ മൂന്ന്, നാല് തീയ്യതികളില്‍ വിവിധ സെന്ററുകളില്‍ പരിശീലനം നല്‍കും. ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസില്‍ നല്‍കും. ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും കൊണ്ടുവരണം. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന റാന്‍ഡമൈസേഷനിൽ ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ നെനോജ് മേപ്പടിയ്യത്ത്, മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ പി പ്രേംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലം, പരിശീലന ക്ലാസുകള്‍ നടക്കുന്ന സ്ഥാപന വിവരങ്ങള്‍ 1. പയ്യന്നൂര്‍- എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ 2. കല്യാശ്ശേരി-കല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 3. തളിപ്പറമ്പ് -കിലാ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് കരിമ്പം 4. ഇരിക്കൂര്‍- ശ്രീകണ്ഠാപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 5. അഴീക്കോട്- കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് പള്ളിക്കുന്ന് 6. കണ്ണൂര്‍ -ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 7. ധര്‍മ്മടം -ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാല 8. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ടീച്ചര്‍ എജുക്കേഷന്‍ തലശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം ഹാള്‍ തലശ്ശേരി 9. കൂത്തുപറമ്പ് -കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊക്കിലങ്ങാടി 10. മട്ടന്നൂര്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 11. പേരാവൂര്‍ -സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുണ്ടിയില്‍ പടം) ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ വിലയിരുത്തി കലക്ടര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലയിരുത്തി. അഞ്ച് കേന്ദ്രങ്ങളിലാണ് ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ മണ്ഡലത്തിലെ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ.ബ്രണ്ണന്‍ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തിലെ നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെത്തിയാണ് ഇ വി എം സ്‌റ്റോക്ക് റൂം, ഇ വി എം റിപ്പയര്‍ റൂം, വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷന്‍ റൂം, സ്‌ട്രോങ്ങ് റൂം തുടങ്ങിയവയുടെ സുരക്ഷ വിലയിരുത്തിയത്. സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ധര്‍മ്മടം മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ എ ബി സത്യന്‍, ഇ ആര്‍ ഒ പ്രമോദ് പി ലാസര്‍ തുടങ്ങിയവരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195944/election)