---
title: "പുതിയ സാമ്പത്തിക വർഷം; ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു"
english_title: "Tax"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196058/tax"
published_at: "2024-04-01T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a9a5be8a4c_IMG-20240401-WA0032.jpg"
keywords: []
---

# പുതിയ സാമ്പത്തിക വർഷം; ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു

> **Lead Summary:** **തിരുവനന്തപുരം** : പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദായനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു ഇതോടെ, 3 ലക്ഷം വരെയുള്ള വരുമാന പരിധിയിൽ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും, ആറ് മുതൽ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതൽ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവർ 30% വും നികുതിയായി നൽകണം.

## Article Content

**തിരുവനന്തപുരം** : പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദായനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു ഇതോടെ, 3 ലക്ഷം വരെയുള്ള വരുമാന പരിധിയിൽ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും, ആറ് മുതൽ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതൽ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവർ 30% വും നികുതിയായി നൽകണം.

ഇന്ന് മുതൽ പുതിയ നികുതി ഘടനയാണ് ഡീഫോൾട്ടായി ഉണ്ടാവുക. 80സി,80ഡി എന്നിങ്ങനെ നികുതി ഇളവുകൾ ബാധകമായവർക്ക് പഴയ നികുതി ഘടന സ്വമേധയാ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം പുതിയ നികുതി ഘടനയാകും ബാധകമാവുക.5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളുടെ സർചാർജ് നിരക്ക് 37% ൽ നിന്ന് 25% ആയി കുറയും. കുറച്ച സർചാർജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ബാധകമാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196058/tax)