---
title: "ഐ.എച്ച്.ആര്‍.ഡി സെമസ്റ്റർ പരീക്ഷകള്‍ ; രജിസ്ട്രേഷൻ ഈ മാസം 11 വരെ"
english_title: "IHRD Examination "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19607/IHRD-Examination "
published_at: "2022-01-07T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7e8a17eabc_Screenshot_20220107_124404.jpg"
keywords: []
---

# ഐ.എച്ച്.ആര്‍.ഡി സെമസ്റ്റർ പരീക്ഷകള്‍ ; രജിസ്ട്രേഷൻ ഈ മാസം 11 വരെ

> **Lead Summary:** പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) കോഴ്‌സ് റഗുലര്‍ (2021 സ്‌കീം) ,ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഈ മാസം നടക്കും.

## Article Content

പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) കോഴ്‌സ് റഗുലര്‍ (2021 സ്‌കീം) ,ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഈ മാസം നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി  വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11വരെ ഫൈന്‍ കൂടാതെയും, ഈ മാസം 15വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. പരീക്ഷാ ടൈംടേബിള്‍, വിശദവിവരങ്ങള്‍ എന്നിവയ്ക്ക് www.ihrd.a-c.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19607/IHRD-Examination )