---
title: "ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196090/arrested"
published_at: "2024-04-01T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ac88815117_IMG-20240401-WA0011.jpg"
keywords: []
---

# ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ

> **Lead Summary:** **വെള്ളമുണ്ട: **ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാൾ 2022 ൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് രെജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുത്ത് കോടതി നടപടികൾക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

## Article Content

**വെള്ളമുണ്ട: **ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാൾ 2022 ൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് രെജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുത്ത് കോടതി നടപടികൾക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

താമരശ്ശേരി പരപ്പൻ പൊയിൽ വച്ചാണ് ഇയാളെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസറായ അജ്മൽ, സിവിൽ പോലീസ് ഓഫീസർ സുവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196090/arrested)