---
title: "ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; അഞ്ച് പേർ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196094/arrested"
published_at: "2024-04-01T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ace3eab901_n59658307617119838469103a032112e4b76ab6faaed366d6c4e87cb99084c2eab2d29293a93d4600f3e927.jpg"
keywords: []
---

# ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: **ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവർന്ന കേസില്‍ അഞ്ചുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെ ത‌ട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.

## Article Content

**മലപ്പുറം: **ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവർന്ന കേസില്‍ അഞ്ചുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെ ത‌ട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.

മാർച്ച്‌ 16ന് നടന്ന സംഭവത്തില്‍ കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്തുകുഴിയില്‍ വീട്ടില്‍ അജ്മല്‍, കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു, എലത്തൂർ പുതിയനിരത്ത് എലത്തുക്കാട്ടില്‍ ഷിജു, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂർ കോടാലി പട്ടിലിക്കാടൻ സുജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വർണം വാങ്ങുന്നതിനായാണ് സുഹൃത്തുമായി മാർച്ച്‌ 16ന് പുലർച്ചെ അഞ്ചിന് ബാലസുബ്രഹ്മണ്യം പൂക്കോട്ടൂരിലെത്തിയത്. ബസിറങ്ങി നടന്നു പോകവേ കാറിലെത്തിയ സംഘം ബലമായി ഇരുവരെയും കാറില്‍ കയറ്റികൊണ്ട് പോയി പണം അപഹരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196094/arrested)