---
title: "കെ സുരേന്ദ്രനോട്‌ ചോദ്യം ചോദിച്ചും പ്രതീക്ഷകൾ പങ്കുവെച്ചും വിദ്യാർത്ഥികൾ"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196105/k-surendran"
published_at: "2024-04-01T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ad5dd944f2_IMG-20240401-WA0015.jpg"
keywords: []
---

# കെ സുരേന്ദ്രനോട്‌ ചോദ്യം ചോദിച്ചും പ്രതീക്ഷകൾ പങ്കുവെച്ചും വിദ്യാർത്ഥികൾ

> **Lead Summary:** **പുൽപ്പള്ളി: **വന്യജീവി ശല്ല്യം മുതൽ സിഎഎ വരെ ചോദ്യങ്ങൾ ചോദിച്ചും പ്രതീക്ഷകൾ പങ്കുവെച്ചുമായിരുന്നു പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ട്രയിനിംഗ് കോളേജ് വിദ്യാർത്ഥികൾ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വരവേറ്റത്. എല്ലാ ചോദ്യങ്ങളും സംശയങ്ങളും ദുരീകരിച്ചും വയനാടിൻ്റെ സമഗ്ര വികസനങ്ങളെ കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ പങ്കുവെച്ചും സുരേന്ദ്രൻ വിദ്യാർത്ഥികളോട് സംവദിച്ചു.

## Article Content

**പുൽപ്പള്ളി: **വന്യജീവി ശല്ല്യം മുതൽ സിഎഎ വരെ ചോദ്യങ്ങൾ ചോദിച്ചും പ്രതീക്ഷകൾ പങ്കുവെച്ചുമായിരുന്നു പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ട്രയിനിംഗ് കോളേജ് വിദ്യാർത്ഥികൾ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വരവേറ്റത്. എല്ലാ ചോദ്യങ്ങളും സംശയങ്ങളും ദുരീകരിച്ചും വയനാടിൻ്റെ സമഗ്ര വികസനങ്ങളെ കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ പങ്കുവെച്ചും സുരേന്ദ്രൻ വിദ്യാർത്ഥികളോട് സംവദിച്ചു.

വന്യജീവികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ടിടിസി വിദ്യാർത്ഥി ശ്രീരഞ്ജ് ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ കേന്ദ്ര സർക്കാർ ചെയ്തു വരുന്നുണ്ട്. വനം വന്യജീവി നിയമം ഭേദഗതി ചെയ്തപ്പോഴുണ്ടായ മാറ്റം പോലും ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാൽ 5 വർഷത്തെ പ്രഥമ പരിഗണന വന്യജീവി പ്രശ്നം പരിഹരിക്കുന്നതിനായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വയനാടിൻ്റെ പ്രശ്നങ്ങളെ കുറിച്ച് വളരെക്കാലമായി വയനാടുമായി അടുത്ത ബന്ധമുള്ള തനിക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരൻ്റിയുമായാണ് വയനാട്ടിൽ വന്നതെന്നും സംവാദത്തിൽ കുട്ടികളെ ബോധ്യപ്പെടുത്താൻ അദേഹത്തിന് സാധിച്ചു. നിലവിലെ എം.പിയും സംസ്ഥാന സർക്കാരും ലാഘവത്തോടെയാണ് വന്യജീവി വിഷയം കൈകാര്യം ചെയ്യുന്നത്. കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ച ഉടനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതും അദ്ദേഹം വയനാട് സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയതും സുരേന്ദ്രൻ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

മറ്റൊരു ടിടിസി വിദ്യാർത്ഥിയായ ദിവാകരൻ സി.എ.എ യുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിച്ചു. സി.എ.എ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ലെന്നും നിലവിലെ പൗരത്വം നൽകുന്നതിനുള്ള നിയമത്തെ ചോദ്യം ചെയ്യുന്നതല്ലെന്നും അദ്ദേഹം മറുപടി നൽകി. ഇന്ത്യാ വിഭജനത്തിൻ്റെ ഭാഗമായി മൂന്ന് രാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് വേണ്ടിയാണ് സി.എ.എ കൊണ്ട് വന്നത്. മുസ്ലിംങ്ങളെ രണ്ടാം കിട പൗരന്മാരാക്കി എന്നത് വോട്ടിന് വേണ്ടിയുള്ള വ്യാജ പ്രചരണമാണെന്നും വിദ്യാർത്ഥികളെ ധരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196105/k-surendran)