---
title: "പിണറായി കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കേണ്ട; വി.ഡി സതീശൻ"
english_title: "Vd satheeshan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196117/vd-satheeshan"
published_at: "2024-04-01T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae302b0435_n5966103821711989387641657870a2cf8fc2b6ea0f668e71ec267c3c72676a70f84a8cb52cf5ef0459756b.jpg"
keywords: []
---

# പിണറായി കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കേണ്ട; വി.ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **റിയാസ് മൗലവി വധക്കേസിലെ പ്രതികളെ രക്ഷിച്ചത് സിപിഎം ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ ഒക്കത്തു വച്ച്‌ നടക്കുന്ന പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കണ്ടെന്നും സതീശൻ പറഞ്ഞു. 

## Article Content

**തിരുവനന്തപുരം: **റിയാസ് മൗലവി വധക്കേസിലെ പ്രതികളെ രക്ഷിച്ചത് സിപിഎം ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ ഒക്കത്തു വച്ച്‌ നടക്കുന്ന പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കണ്ടെന്നും സതീശൻ പറഞ്ഞു. 

കഴിഞ്ഞ 30 ദിവസമായി മുഖ്യമന്ത്രി എല്ലാ യോഗങ്ങളിലും ഒരേ കാര്യമാണ് എഴുതി വായിക്കുന്നത്. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് ആത്മാർഥതയില്ലെന്ന് പറയുകയും രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

കോണ്‍ഗ്രസിനെതിരെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും പ്രതികരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196117/vd-satheeshan)