---
title: "മുഴുവൻ വിവി പാറ്റും എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു സുപ്രീം കോടതി"
english_title: "Supreme-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196127/supreme-court"
published_at: "2024-04-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae8ec3a535_n596621456171199089073881083bc59d64d03b6868e51153b61bcb3ed8afdd94ff8f022331726d5c09216e.jpg"
keywords: []
---

# മുഴുവൻ വിവി പാറ്റും എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു സുപ്രീം കോടതി

> **Lead Summary:** **ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റും കൂടി എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നിലവില്‍ തെരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌ എണ്ണുന്നത്. 

## Article Content

**ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റും കൂടി എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നിലവില്‍ തെരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌ എണ്ണുന്നത്. 

ജസ്റ്റീസ് ബി.ആര്‍.ഗവായ്, ജസ്റ്റീസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാന്‍ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതല്‍ വിവിപാറ്റ് വോട്ടുകള്‍ എണ്ണാന്‍ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താല്‍ മുഴുവന്‍ വിവി പാറ്റ് വോട്ടുകളും എണ്ണാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196127/supreme-court)