---
title: "ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്കു ശേഷം വിമാനത്താവളത്തിൽ വെച്ച് പിടികൂടി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196134/arrested"
published_at: "2024-04-01T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660aef833262a_PicsArt_04-01-11.00.33.jpg"
keywords: []
---

# ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്കു ശേഷം വിമാനത്താവളത്തിൽ വെച്ച് പിടികൂടി

> **Lead Summary:** **തൊണ്ടർനാട്: **ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈൽ പാക്ക് വീട്ടിൽ സി. ഉസ്മാനെയാണ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് തൊണ്ടർനാട് പോലീസ് പിടികൂടിയത്.

## Article Content

**തൊണ്ടർനാട്: **ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈൽ പാക്ക് വീട്ടിൽ സി. ഉസ്മാനെയാണ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് തൊണ്ടർനാട് പോലീസ് പിടികൂടിയത്.

2019 ഏപ്രിൽ മാസം അയൽവാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യമെടുത്ത ശേഷം ഇയാൾ കോടതി നടപടികൾക്ക് ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജു വിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പി സൂരജ്, സിവിൽ പോലീസ് ഓഫീസർ ഇ.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196134/arrested)