---
title: "ക്വട്ടേഷൻ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196140/applynow"
published_at: "2024-04-02T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b5599f02cb_images.png"
keywords: []
---

# ക്വട്ടേഷൻ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂര്‍** :ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് ഉപയോഗിക്കുന്നതിനു മാസവാടകയ്ക്കു കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കാന്‍ താല്പര്യമുള്ള ടാക്‌സി പെര്‍മ്മിറ്റുള്ളതും ഏസി സൗകര്യമുള്ളതുമായ വാഹന ഉടമകളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

## Article Content

**കണ്ണൂര്‍** :ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് ഉപയോഗിക്കുന്നതിനു മാസവാടകയ്ക്കു കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കാന്‍ താല്പര്യമുള്ള ടാക്‌സി പെര്‍മ്മിറ്റുള്ളതും ഏസി സൗകര്യമുള്ളതുമായ വാഹന ഉടമകളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

ക്വട്ടേഷനുകള്‍ ഏപ്രിൽ 5 ന് വൈകുന്നേരം 4 മണിക്കകം ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിക്കേണ്ടതാണ്. അതിനുശേഷം ലഭിക്കുന്ന ക്വട്ടേഷനുകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.ഒട്ടിച്ച ക്വട്ടേഷന്‍ കവറിനു മുകളില്‍ ഇ.ഡി.സി ക്കുളള വാഹനത്തിനുള്ള ക്വട്ടേഷന്‍ എന്നു രേഖപ്പെടുത്തേണ്ടതാണ്. സമയബന്ധിതമായി ലഭ്യമായ ക്വട്ടേഷനുകളുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ ക്വട്ടേഷന് സമര്‍പ്പിച്ചവരുമായി കൂടിയാലോചന/ നെഗോഷിയേഷൻ നടത്തി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) എടുക്കുന്ന തീര്‍പ്പ് അന്തിമമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ക്വട്ടേഷന്‍ റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനു ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196140/applynow)