---
title: "കേജ്‌രിവാള്‍ അകത്തായതോടെ കേരള മുഖ്യനും മകള്‍ക്കും ഉറക്കമില്ലാതായി: എ.പി. അബ്ദുള്ളക്കുട്ടി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196198/kannur"
published_at: "2024-04-02T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b95513613f_IMG-20240402-WA0005.jpg"
keywords: []
---

# കേജ്‌രിവാള്‍ അകത്തായതോടെ കേരള മുഖ്യനും മകള്‍ക്കും ഉറക്കമില്ലാതായി: എ.പി. അബ്ദുള്ളക്കുട്ടി 

> **Lead Summary:**  **മട്ടന്നൂർ** : മോദി ഭരണത്തില്‍ അഴിമതിക്കാര്‍ക്ക് രക്ഷയില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ അകത്തായതോടെ കേരള മുഖ്യനും മകള്‍ക്കും ഉറക്കമില്ലാത്ത രാത്രിയാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കേജ്‌രിവാള്‍ ചാരനും ഖാലിസ്താന്‍ തീവ്രവാദികളുടെ ഏജന്റുമാണ്.

## Article Content

 **മട്ടന്നൂർ** : മോദി ഭരണത്തില്‍ അഴിമതിക്കാര്‍ക്ക് രക്ഷയില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ അകത്തായതോടെ കേരള മുഖ്യനും മകള്‍ക്കും ഉറക്കമില്ലാത്ത രാത്രിയാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കേജ്‌രിവാള്‍ ചാരനും ഖാലിസ്താന്‍ തീവ്രവാദികളുടെ ഏജന്റുമാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ മദ്യ അഴിമതിയാണ് ദല്‍ഹിയില്‍ നടത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ 34 ദിവസം ദല്‍ഹിയില്‍ മദ്യം കിട്ടില്ലായിരുന്നു. ആ അവധി മൂന്നുദിവസമായി ചുരുക്കി. 11 മണി വരെയാണ് മദ്യം കിട്ടുക. 8000 കോടിയുടെ അഴിമതിയാണ് ദല്‍ഹിയില്‍ മദ്യം ഒഴുക്കിക്കൊണ്ട് അദ്ദേഹം നടത്തിയിട്ടുള്ളത്. നാറിയവനെ പേറുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കൂടുതല്‍ നാറും. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 5550 വിദേശികള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. അതില്‍ 107 മുസ്ലിങ്ങളും ഉണ്ട്. എന്നിട്ടാണ് പിണറായി കേന്ദ്രം മുസ്ലിംങ്ങള്‍ക്ക് എതിരാണെന്ന ഭരണാ ഘടനാ വിരുദ്ധ പ്രചരണം നടത്തുന്നത്. ആ പൗരത്വ നിയമം അനുസരിച്ചാണ് സോണിയാ ഗാന്ധിക്ക് പൗരത്വം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആനിയമ്മ രാജേന്ദ്രന്‍, എം.ആര്‍. സുരേഷ്, റീന മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരത് കൊതേരി സ്വാഗതവും ഒ. രതീശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196198/kannur)