---
title: "  ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍: പൈലി വാത്യാട്ട്   "
english_title: "Kadachira"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196200/kadachira"
published_at: "2024-04-02T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b9bbac6fd5_IMG-20240402-WA0006.jpg"
keywords: []
---

#   ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍: പൈലി വാത്യാട്ട്   

> **Lead Summary:**  **കാടാച്ചിറ**: സമൂഹത്തില്‍ ജാതി മത വേര്‍തിരിവുകള്‍ സൃഷ്ടിച്ച് ഭിന്നിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തി ന്യൂനപക്ഷങ്ങളില്‍ ഭീതി വിതച്ച് വോട്ട് പിടിക്കാന്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മത്സരിക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്. എന്‍ഡിഎ ധര്‍മ്മടം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **കാടാച്ചിറ**: സമൂഹത്തില്‍ ജാതി മത വേര്‍തിരിവുകള്‍ സൃഷ്ടിച്ച് ഭിന്നിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തി ന്യൂനപക്ഷങ്ങളില്‍ ഭീതി വിതച്ച് വോട്ട് പിടിക്കാന്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മത്സരിക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്. എന്‍ഡിഎ ധര്‍മ്മടം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയും ദേശീയ ബോധത്തിലൂന്നിയ വികസന കാഴ്ചപാടുകള്‍ അവതരിപ്പിച്ചുമാണ് എന്‍ഡിഎ സഖ്യം മത്സരിക്കുന്നത്. അഴിമതിക്കാരായ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഇന്‍ഡി സംഖ്യത്തിന് ലക്ഷ്യബോധമോ രാഷ്ട്രത്തിന്റെ വിശാല കാഴ്ചപാടോ ഇല്ലാത്ത തട്ടിക്കൂട്ട് മുന്നണി മാത്രമാണ്. ജനങ്ങള്‍ ഇരു മുന്നണികളെയും അവജ്ഞയോടെ തളളികളയുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം 'ഡു ഓര്‍ ഡൈ' ആണ്. ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ കത്തിയും മുട്ടിയും നഷ്ടപ്പെടും. കോണ്‍ഗ്രസ് 40 സീറ്റിന് വേണ്ടിയുളള തത്രപ്പാടിലാണ്. കേരളം വിട്ടാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു മുന്നണിയുടെ ഭാഗമാണ്. ഈ രണ്ടു പാര്‍ട്ടികളും ജനങ്ങളെ വിഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചക്കരക്കല്‍ മണ്ഡലം പ്രസിഡന്റ് കെ.പി. ഹരിഷ് ബാബു അധ്യക്ഷത വഹിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ്, കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗം അഡ്വ: വി. രത്‌നാകരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആര്‍. ഷംജിത്ത്, എ. അനില്‍കുമാര്‍, രമേശന്‍ പൂവ്വത്തിന്‍തിറ, പി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196200/kadachira)