---
title: "പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്"
english_title: " Service Co-operative Bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19625/service-co-operative-bank"
published_at: "2022-01-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7fc9f53609_Screenshot_2022-01-07-14-09-12-72_7352322957d4404136654ef4adb64504.jpg"
keywords: []
---

# പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്

> **Lead Summary:** കരിവെള്ളൂർ: പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണയും രംഗത്ത്. നടീൽ ഉദ്ഘാടനം കുണിയനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു ഉദ്ഘാടനം ചെയ്തു.

## Article Content

കരിവെള്ളൂർ: പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണയും രംഗത്ത്. നടീൽ ഉദ്ഘാടനം കുണിയനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു ഉദ്ഘാടനം ചെയ്തു.

കരിവെള്ളൂരിൻ്റ പച്ചക്കറി കൃഷിയിലെ വിജയഗാഥ ആവർത്തിക്കാൻ ഇത്തവണയും കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് രംഗത്തെത്തി. കർഷക സമരം നടന്ന പോരാട്ടമണ്ണിൽ ഒരു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു കൊണ്ടാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കരിവെള്ളൂരിൻ്റെ കാർഷിക മേഖലയിലുള്ള കരിവെള്ളൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു പറഞ്ഞു. കൃഷിഭവനുമായി ചേർന്നാണ് പച്ചക്കറി കൃഷി നടത്തുന്നത്. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.നാരായണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, വാർഡ് മെമ്പർ പ്രഭാവതി, കൃഷി ഓഫീസർ ജയരാജൻ നായർ, കാനാ ഗോവിന്ദൻ , സി.പി.നരേന്ദ്രൻ, പി.സരസ്വതി, ദാമോദരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19625/service-co-operative-bank)