---
title: "കരുവന്നൂർ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ നടത്തണം: കെ മുരളീധരൻ"
english_title: "karivanoor bank scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196269/karivanoor-bank-scam"
published_at: "2024-04-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660be1948a066_20240402064240_0E0A9472.JPG"
keywords: []
---

# കരുവന്നൂർ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ നടത്തണം: കെ മുരളീധരൻ

> **Lead Summary:** തൃശൂർ: കരുവന്നൂരിലെ ഇ.ഡി അന്വേഷണം വെറും നാടകം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പറഞ്ഞു. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വൈകാതെ ഇക്കാര്യങ്ങൾ പുറത്തുവരും. ഇതുവരെ സജീവമായി രംഗത്തുനിന്നവർ പലരും ഇനി നിശബ്ദരാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. ഇഡി നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരം താമര വിരിയിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇ ഡി അന്വേഷണം. ഇത് ഞങ്ങൾക്കും ജനങ്ങൾക്കും അറിയാം. ഇത്തരം കാര്യങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ശക്തൻ മാർക്കറ്റിൽ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

## Article Content

തൃശൂർ: കരുവന്നൂരിലെ ഇ.ഡി അന്വേഷണം വെറും നാടകം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പറഞ്ഞു. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വൈകാതെ ഇക്കാര്യങ്ങൾ പുറത്തുവരും. ഇതുവരെ സജീവമായി രംഗത്തുനിന്നവർ പലരും ഇനി നിശബ്ദരാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. ഇഡി നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരം താമര വിരിയിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇ ഡി അന്വേഷണം. ഇത് ഞങ്ങൾക്കും ജനങ്ങൾക്കും അറിയാം. ഇത്തരം കാര്യങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ശക്തൻ മാർക്കറ്റിൽ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196269/karivanoor-bank-scam)