---
title: "കശ്മീരിൽ മൈൻ സ്ഫോടനത്തിൽ  പരിക്കേറ്റശേഷം നാട്ടിലെത്തിയ സൈനികനെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു"
english_title: "Mine blast in Kashmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19628/Mine-blast-in-Kashmir"
published_at: "2022-01-07T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7fec1a08c7_Screenshot_20220107_141929.jpg"
keywords: []
---

# കശ്മീരിൽ മൈൻ സ്ഫോടനത്തിൽ  പരിക്കേറ്റശേഷം നാട്ടിലെത്തിയ സൈനികനെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു

> **Lead Summary:** കൂത്തുപറമ്പ് : കശ്മീരിൽ മൈൻ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റശേഷം നാട്ടിലെത്തിയ സൈനികനെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു. ആയിത്തറ മമ്പറം സ്വദേശിയായ പി. സുബേഷിനെയാണ് ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചത്.

## Article Content

കൂത്തുപറമ്പ് : കശ്മീരിൽ മൈൻ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റശേഷം നാട്ടിലെത്തിയ സൈനികനെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചു. ആയിത്തറ മമ്പറം സ്വദേശിയായ പി. സുബേഷിനെയാണ് ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. കാഡറ്റുകൾ സന്ദർശിച്ചത്.

കഴിഞ്ഞ ഒക്ടോബർ 18-ന് രാത്രി ജമ്മുകശ്മീരിലെ ഉറി സെക്ടറിലുണ്ടായ മൈൻ സ്ഫോടനത്തിലാണ് സുബേഷിന് പരിക്കേറ്റത്. രാഷ്ട്രീയ റൈഫിൾസിലെ അംഗമായ സുബേഷ് തീവ്രവാദവിരുദ്ധ പോരാട്ടത്തിനിടെ സെർച്ച് ഓപ്പറേഷന്റെ ഭാഗമായി മൈൻ ഫീൽഡിലൂടെ കടന്നുപോകുമ്പോൾ മൈൻ പൊട്ടിത്തെറിക്കുകയായിരുന്നു.

വലതുകാലിന് ഗുരുതരമായി പരുക്കേറ്റ സുബേഷ്‌ ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് കശ്മീരിൽനിന്ന്‌ നാട്ടിലെത്തിയത്. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ സുബേഷിന് ഉപഹാരം നൽകി. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു. തുടർന്ന് സുബേഷ് കുട്ടികളുമായി അനുഭവം പങ്കുവെച്ചു.

സ്കൂൾ പ്രഥമാധ്യാപകൻ രമേശ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ. സുധി, ടി. അശോകൻ, എസ്.പി.സി. നോഡൽ ഓഫീസർ രാഘവൻ വയലേരി, കെ. ശങ്കരനാരായണൻ, പി. ഷീജ, സി.പി. സോണിയ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19628/Mine-blast-in-Kashmir)