---
title: "ടെലഫോൺ എക്സ്ചേഞ്ച് കേന്ദ്രീകരിച്ച മോഷണം കൂട്ടു പ്രതികളിൽ ഒരാൾ കൂടി  അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196289/arrested"
published_at: "2024-04-02T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bf9747c1e5_IMG-20240402-WA0034.jpg"
keywords: []
---

# ടെലഫോൺ എക്സ്ചേഞ്ച് കേന്ദ്രീകരിച്ച മോഷണം കൂട്ടു പ്രതികളിൽ ഒരാൾ കൂടി  അറസ്റ്റിൽ

> **Lead Summary:**  **ഇരിട്ടി** : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ കൂട്ട് പ്രതി ബാംഗ്ലൂർ സ്വദേശി സെബിയുള്ള ബാംഗ്ലൂർ ഫാറുഖിയ നഗറിൽ നിന്നും ഇരിട്ടി സി ഐ പി.കെ.ജിജേഷും സംഘവും പിടികൂടി .കിളിയന്തറ എസ്‌ചേഞ്ചിലെ എൽ സിസി ചിപ്പുകൾ മോഷിടിച്ച കേസിലാണ് അറസ്റ്റ് .ഫെബ്രുവരി 26 ന് നടന്ന മോഷണം സിസിടിവിയും , ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാം പ്രതി ചാന്ദ് പാഷ നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത്‌ കോടതി റിമാൻഡ് ചെയ്തിരുന്നു .

## Article Content

 **ഇരിട്ടി** : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ കൂട്ട് പ്രതി ബാംഗ്ലൂർ സ്വദേശി സെബിയുള്ള ബാംഗ്ലൂർ ഫാറുഖിയ നഗറിൽ നിന്നും ഇരിട്ടി സി ഐ പി.കെ.ജിജേഷും സംഘവും പിടികൂടി .കിളിയന്തറ എസ്‌ചേഞ്ചിലെ എൽ സിസി ചിപ്പുകൾ മോഷിടിച്ച കേസിലാണ് അറസ്റ്റ് .ഫെബ്രുവരി 26 ന് നടന്ന മോഷണം സിസിടിവിയും , ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാം പ്രതി ചാന്ദ് പാഷ നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത്‌ കോടതി റിമാൻഡ് ചെയ്തിരുന്നു .

പ്രതിയെ തെളിവെടുപ്പിനായി ബാംഗളൂരിൽ എത്തിച്ചപ്പോഴാണ് കൂട്ടു പ്രതി സെബിയുള്ള പിടിയിലാകുന്നത് . മോഷണം പോയ എൽ സി സി ചിപ്പുകൾ മുഴുവനായും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല . കണ്ടെടുക്കാനുള്ള ബാക്കി ചിപ്പുകൾ മറ്റൊരാൾക്ക് മറിച്ചു വിറ്റതായി ആണ് ഒന്നാം പ്രതി മൊഴി നൽകിയിട്ടുള്ളത് . മറ്റൊരു പ്രതിയായ സുലൈമാനെയും ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുക്കാനാനുള്ള ബാക്കി എൽ സി സി ചിപ്പിനുമായുള്ള അന്വേഷണം പോലീസ് തുടരുകയാണ് .

സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് മോക്ഷണം നടത്തിയത് . ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കിളിയന്തറയിലും , മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ഉളിയിൽ ആലക്കോട് തേർത്തല്ലി എക്‌സചേഞ്ചിലുമാണ് മോഷണം നടന്നത് . സി ഐ പി.കെ. ജിജേഷിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ വി.കെ. പ്രകാശൻ ,സി പി ഒ മാരായപ്രവീൺ , ബിനീഷ് എന്നിവരാണ് ബാംഗ്ളൂരിൽ എത്തി രണ്ടാമത്തെ പ്രതിയെയും സാഹസികമായി പിടികൂടിയത് . പ്രതിയെ കോടതി റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196289/arrested)