---
title: "അടയ്ക്കാത്തോട് മേഖലയിൽ 3 കിലോമീറ്റർ ദൂരത്തിൽ സോളാർ തൂക്കുവേലി പൂർത്തീകരിച്ചു. "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196293/adakkathod"
published_at: "2024-04-02T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c063e4e9a4_IMG-20240402-WA0036.jpg"
keywords: []
---

# അടയ്ക്കാത്തോട് മേഖലയിൽ 3 കിലോമീറ്റർ ദൂരത്തിൽ സോളാർ തൂക്കുവേലി പൂർത്തീകരിച്ചു. 

> **Lead Summary:** **അടയ്ക്കാത്തോട്** : മുട്ടുമാറ്റി കോച്ചികുളം മുതൽ കരിയംകാപ്പ് വരെ 3 കി മി ദൂരത്തിൽ ആനമതിലിന് മുകളിലൂടെ സോളാർ തൂക്കുവേലി പൂർത്തീകരിച്ചു. ആനയും മറ്റ് വന്യജീവികളും നിരന്തരം മതിൽ ചാടികടന്ന് പ്രദേശത്ത് നിരന്തരം ശല്യം വിതയ്ക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഫോറസ്ററ് ഡെവലപ്മെന്റ് ഏജൻസിയിൽ നിന്നും പാലുകാച്ചി വന സംരക്ഷണ സമിതിക്ക് അടിയന്തിര ഫണ്ട് അനുവദിക്കുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്ത്,

## Article Content

**അടയ്ക്കാത്തോട്** : മുട്ടുമാറ്റി കോച്ചികുളം മുതൽ കരിയംകാപ്പ് വരെ 3 കി മി ദൂരത്തിൽ ആനമതിലിന് മുകളിലൂടെ സോളാർ തൂക്കുവേലി പൂർത്തീകരിച്ചു. ആനയും മറ്റ് വന്യജീവികളും നിരന്തരം മതിൽ ചാടികടന്ന് പ്രദേശത്ത് നിരന്തരം ശല്യം വിതയ്ക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഫോറസ്ററ് ഡെവലപ്മെന്റ് ഏജൻസിയിൽ നിന്നും പാലുകാച്ചി വന സംരക്ഷണ സമിതിക്ക് അടിയന്തിര ഫണ്ട് അനുവദിക്കുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്ത്,

മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ മണത്തണ, കിഴ്പള്ളി സെക്ഷൻ സ്റ്റാഫും വാച്ചർമാരും സംയുക്തമായിപരിശ്രമിച്ചാണ് 3 കിലോമീറ്റർ തൂക്കുവേലി അടിയന്തിരമായി പൂർത്തിയാക്കിയത്. ഇന്ന് 02 -04 2024 ചൊവ്വാഴ്ച വൈകുനേരം മുതൽ വൈദ്യുത തൂക്കുവേലി പ്രവർത്തന ക്ഷമമായിരിക്കും. ഇതോടെ അടക്കത്തോട് മുതൽ കരിയം കാപ്പ് വരെയുള്ള കർഷകർക്കും കുടുംബങ്ങൾക്കും വന്യമൃഗ ശല്യത്തിൽനിന്നും ഒരു പരിധിവരെ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196293/adakkathod)