---
title: "വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി മേനക ഗാന്ധി"
english_title: "Menaka Gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196299/menaka-gandhi"
published_at: "2024-04-02T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c0af2be6eb_n5968646761712065117775fb688b2c5b11107977f5fb9f22ea5c4261111f06f36402dfb8b8891c1c0cc419.jpg"
keywords: []
---

# വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി മേനക ഗാന്ധി

> **Lead Summary:** **ലക്നോ:** ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ഗാന്ധിക്ക് പാർട്ടി സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി അമ്മയും ബിജെപി നേതാവുമായ മേനക ഗാന്ധി. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇതു ചർച്ച ചെയ്യാമെന്നും മേനക ഗാന്ധി പറഞ്ഞു.

## Article Content

**ലക്നോ:** ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ഗാന്ധിക്ക് പാർട്ടി സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി അമ്മയും ബിജെപി നേതാവുമായ മേനക ഗാന്ധി. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇതു ചർച്ച ചെയ്യാമെന്നും മേനക ഗാന്ധി പറഞ്ഞു.

മേനക ഗാന്ധിക്ക് യുപിയിലെ സുല്‍ത്താൻപുരില്‍ ബിജെപി വീണ്ടും സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ വരുണ്‍ ഗാന്ധിക്ക് പിലിബിത്തില്‍ സീറ്റ് നിഷേധിച്ചിരുന്നു. 2009 മുതല്‍ പിലിബിത്തിലെ സിറ്റിംഗ് എംപിയാണ് വരുണ്‍. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേർന്ന ജിതിൻ പ്രസാദാണ് പിലിബിത്തില്‍ നിന്ന് മത്സരിക്കുന്നത്.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്ന വരുണ്‍ ഗാന്ധി പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുല്‍ത്താൻപുരില്‍ തനിക്ക് മത്സരിക്കാൻ അവസരം തന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന് മേനക ഗാന്ധി നന്ദി പറഞ്ഞു. 

പിലിബിത്തിലും സുല്‍ത്താൻപുരിലും തന്‍റെ പേര് വന്നിരുന്നു. സുല്‍ത്താൻപുരില്‍ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കരുതെന്ന് ആരും നിർദേശം നല്‍കിയിട്ടില്ലെന്നും മേനക ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196299/menaka-gandhi)