---
title: "വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി"
english_title: "Alcohol "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196311/alcohol"
published_at: "2024-04-02T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c15717a2fb_PicsArt_04-02-07.47.52.jpg"
keywords: []
---

# വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

> **Lead Summary:** **മേപ്പാടി: **വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. ചൂരൽമല സെന്റിനൽ റോക്ക്, റാട്ടപ്പാടി വെള്ളയ്യയെയാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ബി. കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്‌. ചൊവ്വാഴ്ച പോലീസ് പട്രോളിംഗിനിടെയാണ് അനധികൃതമായി വിൽപ്പന നടത്തുന്നതിന് സൂക്ഷിച്ച 3 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുക്കുന്നത്.

## Article Content

**മേപ്പാടി: **വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. ചൂരൽമല സെന്റിനൽ റോക്ക്, റാട്ടപ്പാടി വെള്ളയ്യയെയാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ബി. കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്‌. ചൊവ്വാഴ്ച പോലീസ് പട്രോളിംഗിനിടെയാണ് അനധികൃതമായി വിൽപ്പന നടത്തുന്നതിന് സൂക്ഷിച്ച 3 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുക്കുന്നത്.

സബ് ഇൻസ്‌പെക്ടർ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു, സജീവൻ, ബാലു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196311/alcohol)