---
title: "കൈതേരി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Kaitheri Dairy Co-operative Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19632/kaitheri-dairy-co-operative-society"
published_at: "2022-01-07T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d801a544069_IMG_20220107_143333.jpg"
keywords: []
---

# കൈതേരി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കൈതേരി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

കൈതേരി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

ഏതാനും വർഷമായി പ്രവർത്തിച്ചു വരുന്ന കൈതേരി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് പുതിയ ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്. കൈതേരി ഇടത്തിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. മാങ്ങാട്ടിടം പഞ്ചായത്തിലെ 8, 9, 10 വാർഡുകളിലെ ക്ഷീരകർഷകരെ ഉൾപ്പെടുത്തിയാണ് ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപിച്ചിട്ടുള്ളത്. പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്.

 മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ സിദ്ധാർത്ഥ് വിജയ് കർഷകർക്കുള്ള പാൽ വില കൈമാറി. കാലിത്തീറ്റ വിതരണത്തിൻ്റെ ഉദ്ഘാടനം ഡയറി ഫാം ഇൻസ്ട്രക്ടർ എ.പ്രവീണ നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സുധീർ കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം. ഷീന, കെ.യശോദ, വി.കെ.ശ്രീജ, മാൽ കോസ് പ്രസിഡൻ്റ് പി.അബ്ദുൾ റഷീദ്, കുന്നു ബ്രോൻവാസു, എം.രജീഷ്, സി.ഗംഗാധരൻ മാസ്റ്റർ, കെ.എൻ.ഗോപി മാസ്റ്റർ, എം.വൈഷ്ണവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19632/kaitheri-dairy-co-operative-society)