---
title: "കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി അപമാനകരമെന്ന് കോൺഗ്രസ്"
english_title: "That the action of the Governor was insulting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19636/That-the-action-of-the-Governor-was-insulting"
published_at: "2022-01-07T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d806e124d87_Screenshot_20220107_145403.jpg"
keywords: []
---

# കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി അപമാനകരമെന്ന് കോൺഗ്രസ്

> **Lead Summary:**  കണ്ണൂർ: നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ മന്ത്രി നൽകിയ ശുപാർശ അംഗീകരിച്ച് കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി അപമനാകരമാണെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദീഖ് . കേരളത്തിലെ സർവ്വകലാശാലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കരാളഹസ്തത്തിൽ പെട്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റ ഇടക്കാല ഉത്തരവോടെ വ്യക്തമായതായും ടി സിദ്ദീഖ് ആരോപിച്ചു.

## Article Content

 കണ്ണൂർ: നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ മന്ത്രി നൽകിയ ശുപാർശ അംഗീകരിച്ച് കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി അപമനാകരമാണെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദീഖ് . കേരളത്തിലെ സർവ്വകലാശാലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കരാളഹസ്തത്തിൽ പെട്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റ ഇടക്കാല ഉത്തരവോടെ വ്യക്തമായതായും ടി സിദ്ദീഖ് ആരോപിച്ചു.

ചാൻസലർ പോസ്റ്റ് കൃത്യമായി ഉപയോഗിക്കുന്നില്ല എന്നതിൻ്റെ പ്രകടമായ ഉദാഹരണമാണ് മന്ത്രിയുടെ ശുപാർശക്കത്ത് പരിഗണിച്ച് കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി. മുൻ കാലത്ത് വിസി മാരെ കാണാൻ മുഖ്യമന്ത്രിമാർ അങ്ങോട്ടാണ് പോയതെങ്കിൽ ഇപ്പോൾ മന്ത്രിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരായി വി സി മാർ മാറിയെന്നും ടി സിദ്ദീഖ് ആരോപിച്ചു.

തെറ്റ് ചെയ്തതിന് ശേഷം കുറ്റസമ്മതം നടത്തുന്നതല്ല ഗവർണ്ണർ വേണ്ടത്. ചാൻസലറായ മന്ത്രിയെ തിരുത്തുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണ്ണർ ചെയ്യേണ്ടത്. ഇവിടെ രണ്ടു പേരും നിയമലംഘനം നടത്തി. ഗവർണ്ണർ നീതിബോധത്തോടെയല്ല ചാൻസലർ പദവി ഉപയോഗിച്ചതെന്നും സിദ്ധിഖ് പറഞ്ഞു . ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോര്ജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19636/That-the-action-of-the-Governor-was-insulting)