---
title: "പട്ടാമ്പിയിൽ  യുവാവിനേയും യുവതിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Pattambi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196380/pattambi"
published_at: "2024-04-03T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cc6db6427e_download_(27).jpeg"
keywords: []
---

# പട്ടാമ്പിയിൽ  യുവാവിനേയും യുവതിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പട്ടാമ്പി**: പട്ടാമ്പി റെയിൽവേ സ്റ്റേഷനും കാരക്കാട് റെയിൽവേ സ്റ്റേഷനുമിടയിൽ കീഴായൂർ രണ്ടാം കട്ടിയിൽ യുവാവിനേയും യുവതിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാസർകാട് -തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

## Article Content

**പട്ടാമ്പി**: പട്ടാമ്പി റെയിൽവേ സ്റ്റേഷനും കാരക്കാട് റെയിൽവേ സ്റ്റേഷനുമിടയിൽ കീഴായൂർ രണ്ടാം കട്ടിയിൽ യുവാവിനേയും യുവതിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാസർകാട് -തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

പശ്ചിമബംഗാൾ ജൽപൈ ഗുരി സുലൈ സർക്കാരിന്റെ മകൻ പ്രദീപ് സർക്കാർ (30), വെസ്റ്റ് ബംഗാൾ കാദംബരി നോബിൻ റോയുടെ മകൾ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാരക്കാട് റെയിൽവേ സ്റ്റേഷനടുത്തായാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196380/pattambi)