---
title: "യു കെ വിസ തട്ടിപ്പ് ഇരിട്ടി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം രൂപ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196423/iritty"
published_at: "2024-04-03T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ceb0109561_images_(1)_(6).jpeg"
keywords: []
---

# യു കെ വിസ തട്ടിപ്പ് ഇരിട്ടി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം രൂപ 

> **Lead Summary:** **ഇരിട്ടി** : യു കെ വിസ വാഗ്‌ദാനം ചെയ്ത് ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയുടെ കയ്യിൽ നിന്നും തട്ടിയത് 15 ലക്ഷത്തോളം രൂപ .തൃശൂർ ആസ്ഥാനമായ പ്രവർത്തിക്കുന്ന എം ജോബ് കൺസൾട്ടൻസി എന്ന ഏജൻസി ഉടമ എൻ.പി. നിഷാന്തിന് എതിരെ കച്ചേരികടവ് സ്വദേശിനി ഇരിട്ടി പോലീസിൽ പരാതി നൽകി .

## Article Content

**ഇരിട്ടി** : യു കെ വിസ വാഗ്‌ദാനം ചെയ്ത് ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയുടെ കയ്യിൽ നിന്നും തട്ടിയത് 15 ലക്ഷത്തോളം രൂപ .തൃശൂർ ആസ്ഥാനമായ പ്രവർത്തിക്കുന്ന എം ജോബ് കൺസൾട്ടൻസി എന്ന ഏജൻസി ഉടമ എൻ.പി. നിഷാന്തിന് എതിരെ കച്ചേരികടവ് സ്വദേശിനി ഇരിട്ടി പോലീസിൽ പരാതി നൽകി .

കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 45 ഓളം പേരാണ് വിസാ തട്ടിപ്പിൽ പണം നഷ്ടമായിരിക്കുന്നത് .ഓരോ അപേക്ഷകരിൽ നിന്നും 12 മുതൽ 20 ലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയിരിക്കുന്നത് . ഉദ്യോഗാർഥികളുടെ പാസ്‌പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പ് ചെയ്തു നൽകി ഡൽഹി എയർപോർട്ടിൽ എത്തി വിസ സ്കാൻ ചെയ്തപ്പോഴാണ് ചതിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിയുന്നത് .

ഇതോടെയാണ് കോടികളുടെ വിസാ തട്ടിപ്പ് വെളിയിൽ വരുന്നത് . വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുത്തവരാണ് കബിളിപ്പിക്ക പെട്ടവരിൽ അധികവും . ഐ എൽ ടി എസ് പാസ്സായ നഴ്സിംഗ് ബിരുദ ധാരിയായ പരാതിക്കാരി മുഖപുസ്തകത്തിലെ പരസ്യം കണ്ടാണ്‌ ഏജൻസിയെ സമീപിക്കുന്നത് .

ജനുവരി ആദ്യ ആഴ്ചയിൽ തൃശൂരിലെ എം ജോബ് കൺസൾട്ടൻസി ഓഫിസിൽ നേരിട്ടെത്തി 50000 രൂപ അടച്ച് വിസയ്ക്കായി പേര് രജിസ്റ്റർ ചെയ്തിരുന്നു.ജനുവരി 16 ന് ഉള്ളിൽ യുകെ യിൽ ജോലി ശരിയായതിയി കാണിച്ച് ( സി ഒ എസ് ) ന്റെ കോപ്പി നൽകി 550000 രൂപ കൂടി ബാങ്ക് അകൗണ്ടിലൂടെ ഏജൻസി കൈപറ്റുക ആയിരുന്നു . മെഡിക്കൽ പൂർത്തിയാക്കിയ പരാതിക്കാരിയെ ചെന്നൈയിൽ വി എസ് എസ് ൽ അയച്ച് ബയോ മെട്രിക്ക് അടക്കം പൂർത്തിയാക്കി പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തതിന്റെ വീഡിയോ അടക്കം അയച്ചു നൽകി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് .

ഏജൻസിക്ക് നൽകാനുള്ള ബാക്കി തുകയായ ഒൻപതു ലക്ഷം രൂപ പണമായി തന്നെ അടക്കണം എന്ന് ആവശ്യപ്പെടുക ആയിരുന്നു . പണം അടച്ചതോടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ടും മാർച്ച് 17 ന് കോഴിക്കോട് നിന്നും ഡൽഹിയിലേക്കുള്ള ടിക്കറ്റും ഏജൻസി പരാതിക്കാരിക്ക് കൈമാറി . എങ്കിലും 18 ന് പുറപ്പെടുന്ന ഡൽഹി യുകെ ബ്രിട്ടീഷ് എയർ വേസിന്റെ ടിക്കറ്റ് കൺഫോം ആയിരുന്നില്ല . പരാതിക്കാരിക്ക് മുൻപ് യാത്ര ചെയ്യണ്ടവരുടെ 44 വിസകളും വ്യജമാണെന്ന് ഡൽഹി എയർപോർട്ടിൽ നിന്നും തിരിച്ചറിഞ്ഞതോടെ ആണ് കച്ചേരികടവ് സ്വദേശിനി ഇരിട്ടി പോലീസിൽ പരാതി നൽകുന്നത്. നിലവിൽ എം ജോബ് കൺസൾട്ടൻസി ഉടമ എൻ.പി. നിഷാന്തിനെ മറ്റ് അപേക്ഷകർ നൽികിയ പരാതിയിൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇത്തരത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നിഷാന്തിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196423/iritty)