---
title: "സംസ്ഥാനത്ത് 51,000 കടന്ന് സ്വർണവില"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196431/goldrate"
published_at: "2024-04-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cf01b1a390_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് 51,000 കടന്ന് സ്വർണവില

> **Lead Summary:** **തിരുവനന്തപുരം:**സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം:**സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196431/goldrate)