---
title: "സംസ്ഥാന ഗുസ്തി മത്സരത്തിന് കണ്ണൂരിൽ തുടക്കമായി"
english_title: "The state wrestling competition started in Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19644/the-state-wrestling-competition-started-in-kannur"
published_at: "2022-01-07T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80e19ac53c_Screenshot_2022-01-07-15-26-43-23_7352322957d4404136654ef4adb64504.jpg"
keywords: []
---

# സംസ്ഥാന ഗുസ്തി മത്സരത്തിന് കണ്ണൂരിൽ തുടക്കമായി

> **Lead Summary:** നാൽപത്തി മൂന്നാമത് സംസ്ഥാന ഗുസ്തി മത്സരം കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിച്ചു. എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിനീഷ് ഒ കെ അധ്യക്ഷത വഹിച്ചു.

## Article Content

നാൽപത്തി മൂന്നാമത് സംസ്ഥാന ഗുസ്തി മത്സരം കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിച്ചു. എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിനീഷ് ഒ കെ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ വി എൻ പ്രസൂദ് ദേശീയ ഗുസ്തി മത്സരത്തിൽ മെഡൽ നേടിയ സ്റ്റെഫാനോ ഷാജുവിനെ ആദരിച്ചു.

ഡോക്ടർ ഷമാ മുഹമ്മദ്, സംസ്ഥാന ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ സൂരജ് പാണൽ എന്നിവർ മുഖ്യാതിഥികളായി, സുരേഷ് ബാബു എളയാവൂർ, കെ കെ പവിത്രൻ ,എകെ ഹാരിസ്, ഹംസ കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19644/the-state-wrestling-competition-started-in-kannur)