---
title: "വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196440/thiruvananthapuram"
published_at: "2024-04-03T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cf41b34524_IMG-20240403-WA0018.jpg"
keywords: []
---

# വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും

> **Lead Summary:** **തിരുവനന്തപുരം** :വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും വേനൽ ചൂട് കൂടുതൽ കടുത്ത സാഹചര്യത്തിൽ ഏപ്രിൽ 6 വരെ വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം** :വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും വേനൽ ചൂട് കൂടുതൽ കടുത്ത സാഹചര്യത്തിൽ ഏപ്രിൽ 6 വരെ വിവിധ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചൂട് കൂടുന്ന 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, ജില്ലകളിൽ 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196440/thiruvananthapuram)