---
title: "മറൈൻ എക്സ്പോ ചലച്ചിത്രതാരം അനുശ്രീ ഉൽഘാടനം ചെയ്യും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196473/kannur"
published_at: "2024-04-03T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d0c8f92d9c_IMG-20240403-WA0028.jpg"
keywords: []
---

# മറൈൻ എക്സ്പോ ചലച്ചിത്രതാരം അനുശ്രീ ഉൽഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ**: സമുദ്രാന്തർ ഭാഗത്തെ വിസ്മയക്കാഴ്‌ചകളുമായി വിനോദത്തിൻ്റെയും വിജ്ഞാനത്തിന്റെയും വിസ്മയക്കാഴ്‌ചകൾ സമ്മാനിച്ച എറ്റു സെഡ് ഇവന്റ്സ് ഒരുക്കുന്ന മറൈൻ എക്സ്‌പോ ഏപ്രിൽ 5 ന് കണ്ണൂർ പോലീസ് മൈതാനത്ത് പ്രമുഖ ചലച്ചിത്ര താരം അനുശ്രീ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

**കണ്ണൂർ**: സമുദ്രാന്തർ ഭാഗത്തെ വിസ്മയക്കാഴ്‌ചകളുമായി വിനോദത്തിൻ്റെയും വിജ്ഞാനത്തിന്റെയും വിസ്മയക്കാഴ്‌ചകൾ സമ്മാനിച്ച എറ്റു സെഡ് ഇവന്റ്സ് ഒരുക്കുന്ന മറൈൻ എക്സ്‌പോ ഏപ്രിൽ 5 ന് കണ്ണൂർ പോലീസ് മൈതാനത്ത് പ്രമുഖ ചലച്ചിത്ര താരം അനുശ്രീ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

അപൂർവ്വമായി കാണാവുന്ന പക്ഷികളുടെ പെറ്റ്ഷോയും എക്സ‌സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന റോബോട്ടിക് ആനിമൽ പവലിയനുമുണ്ട്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന അക്രേലിക് അക്വേ റിയത്തിൽ അണ്ടർ വാട്ടർ സൂംമറൈൻ എക്സ്പോയിൽ സജ്ജമാക്കിയിട്ടുണ്ട്.

വൈവിധ്യങ്ങളായ വിദേശികളും സ്വദേശി കളുമായ മത്സ്യങ്ങളാണ് ടണൽ അക്വേറിയത്തിലുള്ളത്. മനു ഷ്യനെപ്പോലും ഭക്ഷിക്കുന്ന ക്രൗര്യമുള്ള അരാപൈമ, അലിഗെറ്റർഗാർ, പിരാന, കടൽ മത്സ്യങ്ങളായ ബട്ടർഫ്ളൈ, ബാറ്റ് ഫിഷ്, സ്റ്റാർ ഹണി മൂൺ, വിവിധ വർണ്ണങ്ങളിലുള്ള ഡിസ്ക്കസ്, ശുദ്ധ ജലത്തിൽ ജീവിക്കുന്ന ഷാർക്ക്, വിദേശിയായ തെരണ്ടി തുടങ്ങി ആയിരത്തിൽപരം മീനുകളും അക്രേലിക് അക്വേറിയത്തിലൂടെ കയ്യെത്തും ദൂരത്ത് കണ്ടാസ്വദിക്കാം. 200 അടി നീളത്തിൽ അണ്ടർ വാട്ടർ അക്രിലിക്ക് ഗ്ലാസ് ടണലും ഒപ്പം നാന്നൂറ് അടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ മറൈൻ എക്സ്പോ കോ- ഓർഡിനേറ്റർ എ.കെ.നായർ,ലീഗൽ അഡ്വൈസർ പി.ഒ.രാധാക്യഷ്‌ണൻ, ശ്രീഹരി, മനു.എസ്. നായർ എന്നിവർപങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196473/kannur)