---
title: "കുടുംബശ്രീ വിഷു-റംസാൻ വിപണനമേള നാളെ മുതൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196688/kannur"
published_at: "2024-04-04T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e4e41c6b36_IMG-20240404-WA0013.jpg"
keywords: []
---

# കുടുംബശ്രീ വിഷു-റംസാൻ വിപണനമേള നാളെ മുതൽ

> **Lead Summary:** **കണ്ണൂർ**:കുടുംബശ്രീ വിഷു – റംസാൻ മേളകൾ വെള്ളിയാഴ്ച തുടങ്ങും. കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ സി ഡി എസിലുള്ള എല്ലാതരം സംരംഭങ്ങളുടെയും ഉത്പന്നങ്ങളും മേളയിൽ ഉണ്ടാവും. ജില്ലയിൽ ആകെ 85 കേന്ദ്രങ്ങളിലാണ് മേള. എല്ലാ ഡി ഡി എസ് തലത്തിലും പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും സംഘടിപ്പിക്കും.

## Article Content

**കണ്ണൂർ**:കുടുംബശ്രീ വിഷു – റംസാൻ മേളകൾ വെള്ളിയാഴ്ച തുടങ്ങും. കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ സി ഡി എസിലുള്ള എല്ലാതരം സംരംഭങ്ങളുടെയും ഉത്പന്നങ്ങളും മേളയിൽ ഉണ്ടാവും. ജില്ലയിൽ ആകെ 85 കേന്ദ്രങ്ങളിലാണ് മേള. എല്ലാ ഡി ഡി എസ് തലത്തിലും പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും സംഘടിപ്പിക്കും.

അഞ്ച് മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരിക്കും ഇത്. മൂന്ന് മുതൽ അഞ്ച്‌ ദിവസം വരെയുണ്ടാകും.പ്രാദേശിക വിഷു-റംസാൻ മേളകൾക്ക് പുറമെ കുടുംബശ്രീ വിപുലമായ ജില്ലാതല വിപണന മേളയും സംഘടിപ്പിക്കും. 9 മുതൽ 13 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിലാണ്‌ മേള. 12 സ്റ്റാളുകളാണ് ഉണ്ടാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196688/kannur)