---
title: "കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196708/kannur"
published_at: "2024-04-04T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e5d5c5d993_IMG-20240404-WA0019.jpg"
keywords: []
---

# കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായി പരാതി. പരിയാരം ചുടലയിൽ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. 

## Article Content

**കണ്ണൂർ** : കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായി പരാതി. പരിയാരം ചുടലയിൽ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. 

എൻ.ഡി.എ പരിയാരം എരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് പരിയാരം ചുടലയിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചത്. രാവിലെയാണ് ഇവ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രവർത്തകർ പരിയാരം പൊലിസിൽ പരാതി നൽകുകയും പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196708/kannur)