നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു
Apr 4, 2024 02:03 PM | By sukanya

തിരുവനന്തപുരം : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്. ആറ് വര്‍ശങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര. മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്.

Died

Next TV

Related Stories
ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

Sep 22, 2024 09:53 PM

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന്...

Read More >>
ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും

Sep 22, 2024 09:19 PM

ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും

ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല; നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ...

Read More >>

Sep 22, 2024 09:11 PM

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ

"പാർട്ടിയിൽ വിശ്വാസമുണ്ട്, തത്കാലം നിർത്തുന്നു": പരസ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് പി വി അൻവർ...

Read More >>
പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

Sep 22, 2024 07:07 PM

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
Top Stories










Entertainment News