---
title: "സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196742/kottiyoor"
published_at: "2024-04-04T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e7f0b2204e_Screenshot_20240404-154347_Gallery.jpg"
keywords: []
---

# സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.

> **Lead Summary:** **കൊട്ടിയൂർ** : ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ.സണ്ണി ജോസഫ് പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ച് ക്യാഡറ്റുകളെ അഭിസംബോധന ചെയ്തു.

## Article Content

**കൊട്ടിയൂർ** : ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ.സണ്ണി ജോസഫ് പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ച് ക്യാഡറ്റുകളെ അഭിസംബോധന ചെയ്തു.

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം,കേളകം എസ്.എച്ച്.ഒ  പ്രവീൺകുമാർ, എസ്.പി.സി കണ്ണൂർ റൂറൽ എ.ഡി.എൻ.ഒ  പ്രസാദ് കെ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജീവൻ എം.പി, വാർഡ് മെമ്പർ  ജെസ്സി ഉറുമ്പിൽ, ഹെഡ്മാസ്റ്റർ  വർഗ്ഗീസ് ഇ.കെ,പി.റ്റി എ പ്രസിഡൻ്റ് സാജു മേൽപ്പനാംതോട്ടം, മറ്റ് ജനപ്രതിനിധികൾ , പോലീസ് ഉദ്യോഗസ്ഥർ, വിവിധ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ,വിദ്യാർത്ഥികൾ,മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേളകം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ  പ്രശോഭ് ഒ.കെ, സിന്ദുമോൾ കെ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി ജോസ് ,  റ്റിജി പി. ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ 2022-24 വർഷം പരിശീലനം പൂർത്തിയാക്കിയ 44 ക്യാഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196742/kottiyoor)